ബംഗ്ലൂര്‍ ഡേയ്സ്
ഹൌ ഓള്‍ഡ് ആര്‍ യു
വിക്രമാദിത്യന്‍
ഓം ശാന്തി ഓശാന
ദൃശ്യം
![]() |
കണ്ടു, അനിതരസാധാരണമായ ദൃശ്യം. രണ്ടാം പകുതി ത്രസിപ്പിക്കുന്ന ദൃശ്യം |
ഓര്‍ഡിനറി
13-07-2012: ഇന്നലെയാണ് "ഓര്‍ഡിനറി" എന്ന സിനിമ കാണാന്‍ കഴിഞ്ഞത്. സുഗീത് എന്ന പുതുമുഖ
സംവിധായകന്റെ കന്നി സംരംഭം എന്ന നിലയില്‍ ഭേദപ്പെട്ട ചിത്രമാണ്. വലിയ
ബഹളങ്ങളൊന്നുമില്ലാത്ത ഒരു നല്ല ബിജുമേനോന്‍ ചിത്രം. കുഞ്ചാക്കോ ബോബന്റെ
കഥാപാത്രം ഒരു സാധാരണ കണ്ടക്ട്രറിന്റെ
മാനറിസങ്ങളിലേക്ക് എത്തുന്നില്ല. എങ്കിലും ഭേദപ്പെട്ട അഭിനയം എന്നു പറയാം.
ക്ലൈമാക്സില്‍ പുതുമ തേടിയിരുന്നെങ്കില്‍ പക്ഷേ പടം പേരു പോലെ ഓര്‍ഡിനറി
ആവുമായിരുന്നില്ല.
"സുകുവേട്ടന്‍ ഒരു കല്യാണമൊക്കെ കഴിക്കണം. ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ” എന്നത് കൈയ്യടി നേടിയ ഡയലോഗ്.
വീണ്ടും കണ്ണൂര്‍
20-07-2012: രാത്രി മെനക്കെട്ടിരുന്നൊരു പടം കണ്ടു, വീണ്ടും കണ്ണൂര്‍ . ആദ്യം തന്നെ
പറയട്ടെ ടിക്കറ്റെടുത്ത് തീയേറ്ററില്‍ പോകാഞ്ഞതു എത്രയോ നന്നായി. നായകനായ
അനൂപ് മേനോനു പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല, ബോറന്‍ മൈതാനപ്രസംഗങ്ങള്‍
അല്ലാതെ. നായക കഥാപാത്രം തരുന്ന സന്ദേശമോ,
മലയാളികള്‍ തമിഴ് നാട് രാഷ്ട്രീയം കണ്ടു പഠിക്കണമെന്നാണ്. അവിടെ നിന്ന്
മലയാളികള്‍ കേരളത്തിലേക്ക് പകര്‍ത്തേണ്ടത് എന്താണാവോ? താര രാഷ്ട്രീയവും
താരദൈവസൃഷ്ടിയുമോ? അതോ സാഷ്ടാംഗ പ്രണാമവും ആത്മാഹൂതിയുമോ? ഭീഷണിപ്പെടുത്തി
അവരു കാര്യം സാധിക്കും പോലും. കേരളവും ഭീഷണിയുടെ സ്വരം
സ്വീകരിക്കണമെന്നാണോ? ഹോ എന്തൊരു സന്ദേശം. കമ്യൂണിസ്റ്റ് വിരുദ്ധരുടെ
കൈയ്യടി വാങ്ങാനുമുണ്ട് മുട്ടന്‍ ഡയലോഗുകള്‍ .“വികസനത്തെ കണ്ണുമടച്ച്
എതിര്‍ക്കുന്നവര്‍ , ട്രാക്ടറിനേയും കമ്പ്യൂട്ടറിനേയും എതിര്‍ത്തവര്‍ "
അങ്ങനെ പോകുന്നു. കമ്യൂണിസ്റ്റുകാര്‍ എങ്ങനെ നന്നാവണമെന്നും ഹരിദാസും
(സംവിധായകന്‍ ) റോബിന്‍ തിരുമലയും (കഥ, തിരക്കഥ, സംഭാഷണം) പറഞ്ഞു
തരുന്നുണ്ട്. അവ ഇങ്ങനെ – പ്രായോഗിക കമ്യൂണിസം വരണം. പ്രായം ചെന്ന
നേതാക്കള്‍ യുവാക്കള്ക്ക് വഴി മാറണം( ഇത് 80 കളിലെ യൂത്തന്മാരുടെ
മുദ്യാവാക്യം അല്ലായിരുന്നോ?) ഇപ്പോ പ്രായം ചെന്നവര്‍ യുവാക്കള്ക്ക് കുറുകെ
കിടക്കുകയല്ലെ..!വിപ്ലവം വരുന്നത് ട്വിറ്ററിലൂടെയും ഫേസ്
ബുക്കിലൂടെയുമാണ്. അതിനെ തടയരുത് പോലും. ചുരുക്കി പറഞ്ഞാല്‍ സിപി എം
അടിമുടി മാറണം പോലും.... എന്നാല്‍ എന്തിനെന്നോ എങ്ങിനെയെന്നോ പറയാന്‍
ഇവര്‍ക്കൊട്ടാവുന്നുമില്ല. ഇത് ഞങ്ങളാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളെന്നും
പറഞ്ഞ് ചാനല്‍ തിണ്ണ നിരങ്ങുന്നവരുടെ മറ്റൊരു മുഖം. അത്ര തന്നെ. സിപി എം ഉം
കണ്ണൂരും തന്നെ ഇവരുടേയും പ്രശ്നം. അത് എന്തിനെന്ന തിരിച്ചറിവ്
കാണികള്ക്കുമുണ്ടാവുന്നു...!
നയന്‍ വണ് സിക്സ്
ഇന്നലെ നയന്‍ വണ് സിക്സ് കണ്ടു. കണ്ടിരിക്കാവുന്ന ഒരു കുടുംബചിത്രമെന്ന് പറയാം. ഒന്ന് കൂടി കടുപ്പിച്ചു പറഞ്ഞാല്‍ എണ്‍പതുകളില്‍ ഇറങ്ങേണ്ടിയിരുന്ന സിനിമ. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരുടെ ഡോക്ടര്‍ ഹരി (അനൂപ് മേനോന്‍) ഗാന്ധിജിയെയും മദര്‍ തെരേസയും റോള്‍ മോഡല്‍ ആക്കി ജീവിക്കുന്നു. എടുത്തു പറയാവുന്ന അഭിനയം മാളവിക മേനോന്റെത് (ഹരിയുടെ മകള്‍ മീര) ആണ്. അതേ പ്രായമുള്ള പെണ്‍കുട്ടിയുടെ അച്ഛന്മാര്‍ക്ക് ഇഷ്ടപ്പെടും. ന്യൂജനറേഷന്‍ എന്നൊക്കെ പറഞ്ഞ് വരച്ചാല്‍ , വരക്ക് പുറത്തു തന്നെ പടം. ആരെയോ അനുകരിക്കുന്ന അനൂപിനെ ഇതിലും കാണാംകര്മ്മയോദ്ധാ
ചേട്ടായീസ്
വലിയ ഒച്ചപ്പാടുകളൊന്നും കേള്‍പ്പിക്കാതെ വന്ന്‍ വല്ലാതെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ.ജോണ്‍ പള്ളന്‍ എന്ന വക്കീലും, സംഗീത സംവിധായകന്‍ കൃഷ്ണകുമാര്‍ എന്ന കിച്ചുവും, സിനിമ-സീരിയല്‍ നടന്‍ രൂപേഷ് കൃഷ്ണയും, പാചക വിദഗ്ദ്ധന്‍ ബാവയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബാബുവും കൊച്ചി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ വേണ്ടി തലേന്ന് തന്നെ ഒത്തുചേരുകയും അവിടേക്ക് കിച്ചുവിന്റെ ഭാര്യ മെര്‍ലിന്‍ (മിയ, നായിക) വന്നുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഡിസംബര്‍ 31 ന് പകലും രാത്രിയും അടക്കം കുറച്ച് മണിക്കൂറുകളില്‍ ഈ അഞ്ചു പേരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമ. അഞ്ചു സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ ഉണ്ടാവുന്ന വെറും സൗഹൃദം മാത്രം ചര്‍ച്ച ചെയത് പോകുന്ന സിനിമ മെര്‍ലിന്റെ രംഗപ്രവേശത്തോടെ സീരിയസ് ആവുന്നു. അമിതമായ സ്നേഹവും ഒപ്പം മദ്യപാനവും കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ വളരെ തന്മയത്വത്തോടെ ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഒന്നും തന്നെ പറയാതെ, വലിയ ഒച്ചപ്പാടുകളൊന്നും കൂടാതെ പോയിട്ടും ഫസ്റ്റ് ഹാഫ് നമ്മെ ഒട്ടും തന്നെ ബോര്‍ അടുപ്പിക്കുന്നില്ല. നല്ല ടെമ്പോയോടെ തന്നെ Second Half അവസാനിപ്പിക്കുവാനും കഴിഞ്ഞു. ഒപ്പം നല്ലൊരു സന്ദേശവും. ഇവിടെയും മെര്‍ലിന്‍ കബളിപ്പിക്കപ്പെടുകയാണെന്ന്















